റിപ്പബ്ലിക് ദിനാഘോഷത്തിന് പ്ലാസ്റ്റിക് പതാക വേണ്ട

Wednesday 10 January 2018 1:38 pm IST

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിക്കുന്ന ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഫ്ളാഗ് കോഡ് നിര്‍ബന്ധമായും പാലിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ദേശീയ പതാക രാജ്യത്തിന് പുത്തന്‍ പ്രതീക്ഷകളും പ്രചോദനവുമേകുന്നതാണെന്നും, അതിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 1971ലെ നാഷണല്‍ ഓണര്‍ ആക്ടില്‍ ഫ്ളാഗ് കോഡ് സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും രാജ്യത്തെ ജനങ്ങള്‍ ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

പ്ലാസ്റ്റിക് പതാകകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ 2002ല്‍ ഉത്തരവിറക്കിയെങ്കിലും പിന്നീട് പ്ലാസ്റ്റിക് പതാകകള്‍ വിപണിയിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിരുന്നു. ഇത് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പുതിയ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.