വിദേശ നിക്ഷേപത്തിന് കൂടുതല്‍ ഇളവുകള്‍

Wednesday 10 January 2018 2:09 pm IST

ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപത്തിന് കൂടുതല്‍ ഇളവ്. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ തന്നെ 100 ശതമാനം നിക്ഷേപമാകാം. നിര്‍മാണ മേഖലയിലും 100 ശതമാനം വരെ വിദേശനിക്ഷേപം അനുവദിക്കാം. എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നല്‍കി. 

ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയാണ് വിദേശനിക്ഷേപത്തിന് ഇളവുകള്‍ പ്രഖ്യാപിച്ചത്.  ചില്ലറ വില്‍പന മേഖലയില്‍ വിദേശ കമ്ബനികള്‍ക്ക് നിക്ഷേപം നടത്തുന്നതിന് നിലവില്‍ 100 ശതമാനം ഇളവ് ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. ഇനി മുതല്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ തന്നെ വിദേശകമ്ബനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.