പിണറായിയുടെ ആകാശ യാത്ര: ബെഹ്‌റയും കുരുക്കില്‍

Wednesday 10 January 2018 2:30 pm IST

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളന വേദിയിലേക്ക് പോകാനായി മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റര്‍ ബുക്ക് ചെയ്തത് ഡിജിപി ലോക് നാഥ് ബെഹ്‌റ ഇടപെട്ടാണെന്ന് വിമാന കമ്പനിയായ ചിപ്സണ്‍ ഏവിയേഷന്‍.

13 ലക്ഷം രൂപയ്ക്ക് ബംഗളുരുവില്‍ നിന്നും ഹെലികോപ്റ്റര്‍ കൊണ്ടുവരാനാണ് ആദ്യം ധാരണയായത്. പിന്നീട് മൈസൂരില്‍ നിന്നും എട്ട് ലക്ഷം രൂപയ്ക്ക് എത്തിക്കുകയായിരുന്നു. യാത്രയ്ക്ക് ക്ലിയറന്‍സ് നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ഡിജിപി നല്‍കിയിരുന്ന വിശദീകരണം. ഇത് കളവാണെന്ന് തെളിയിക്കുന്നതാണ് ഏവിയേഷന്‍ കമ്പനിയുടെ വിശദീകരണം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.