കര്‍ണാടക സര്‍ക്കാര്‍ ഹിന്ദുവിരുദ്ധം: അമിത് ഷാ

Wednesday 10 January 2018 4:48 pm IST

കര്‍ണാടക: സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദുവിരുദ്ധമാണെന്നും വോട്ടുബാങ്ക് രാഷ്ട്രീയമാണ് മുഖ്യമന്ത്രി കളിക്കുന്നതെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ചിത്രദുര്‍ഗ്ഗ ജില്ലയില്‍ തെരഞ്ഞെടുപ്പു പൂര്‍വ പ്രചാരണ പിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ത്യാ വിരുദ്ധ സംഘടനയായ എസ്ഡിപിഐക്കാര്‍ക്കെതിരേ ഉണ്ടായിരുന്ന കേസുകളെല്ലാം പിന്‍വലിച്ചു. മാസങ്ങളായി ഹിന്ദു പുരോഹിതരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്,'' ഷാ പറഞ്ഞു. കര്‍ണാടകത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കാതെ വഹിക്കുന്നു. കര്‍ണാടകത്തിന്റെ കേന്ദ്ര വിഹിതം 88,583 കോടിയായിരുന്നത് 2,19,500 കോടിയാക്കി മോദി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം 3.33 ലക്ഷം സൗജന്യ പാചക വാകത കണക് ഷന്‍ സംസ്ഥാനത്തിന് ലഭ്യമാക്കി. ഈ വന്‍ തുകകളും സൗജന്യങ്ങളും കര്‍ണാടകത്തിലെ ജനങ്ങള്‍ക്കുപയോഗിച്ചോ. 

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇനി ഏറെ നാള്‍ നില്‍ക്കില്ല. ബിജെപി അധികാരത്തില്‍ വന്നാല്‍ കുറ്റക്കാരെ ജയിലിലടയ്ക്കും, അമിത് ഷാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.