നോര്‍വെയില്‍ ലോകത്തെ ഏറ്റവും വലിയ ഹരിത വിമാനത്താവളം

Wednesday 10 January 2018 4:53 pm IST

നോര്‍വെ: ലോകത്തെ ഏറ്റവും വലിയ ഹരിത വിമാനത്താവളമാകാന്‍ നോര്‍വെയിലെ ഓസ്‌ലോ ഒരുങ്ങുന്നു. ഇലക്ട്രിക് വിമാനത്തില്‍നിന്ന് ജൈവ ഇന്ധനമുപയോഗിക്കുന്ന കാര്യം പലരും ചിന്തിക്കുമ്പോള്‍ കൂടുതല്‍ ഹരിതമാകാന്‍ അവിടത്തെ ശില്‍പ്പികള്‍ ആസൂത്രണം നടത്തുകയാണ്. വിമാനത്താവളം കൂടുതല്‍ വികസിപ്പിക്കുകയാണ്. ഇതോടെ ലോകത്തെ ഏറ്റവും വലിയ ഹരിത താവളം ഇതാകും.

തെര്‍മല്‍ ഹീറ്റിങ് സംവിധാനം നടപ്പാക്കുകയാണ് ഇനി ആദ്യപടി. സൗരോര്‍ജ്ജമാണ് പരമാവധി ഉപയോഗിക്കുന്നത്. പ്രാദേശികമായി ലഭ്യമായ സാമഗ്രികളാണ് നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. ഇത് മാലിന്യോപയോഗ-സംസ്‌കരണത്തിന് സഹായകമാകുന്നു. 

പരമാവധി സൂര്യപ്രകാശം ഉള്ളില്‍ കടക്കുന്ന സംവിധാനം ഉപയോഗിക്കുന്നു, അതിനാല്‍ പകല്‍ വൈദ്യുതി വിളക്കുകളേ വേണ്ട.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.