അമേരിക്കയുമായി സഹകരിക്കില്ലെന്ന് പാക്കിസ്ഥാന്‍

Wednesday 10 January 2018 5:42 pm IST

ന്യൂദല്‍ഹി: അമേരിക്കയുമായി യാതൊരു സഹകരണവും തങ്ങള്‍ക്കാവശ്യമില്ലെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി കുറാം ദസ്ത്ഗിര്‍ ഖാന്‍. 200 കോടിയുടെ സഹായം അമേരിക്ക നിര്‍ത്തലാക്കിയതിനെക്കുറിച്ചാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. 

അമേരിക്കയുമായുള്ള രഹസ്യാന്വേഷണ-പ്രതിരോധ രംഗത്തെ സഹകരണങ്ങള്‍ നിര്‍ത്തലാക്കിയെന്നാണ് പാക് പത്രമായ ദി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച യാതൊരു അറിയിപ്പും അമേരിക്കയ്ക്ക് ലഭിച്ചിട്ടില്ലെന്ന് യുഎസ് എംബസി വക്താവ് റിച്ചാര്‍ഡ് സ്‌നെസ്ലരി അറിയിച്ചു. 

അമേരിക്കയുമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നും സഹകരണം അവസാനിപ്പിക്കാനുള്ള സമയമാണിതെന്നും ഖാന്‍ പറയുന്നു. പാക്കിസ്ഥാനാണ് അഫ്ഗാനിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയ്ക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നു ഖാന്‍ പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.