ന്യൂദല്‍ഹി: ജെഎന്‍യുവിലെ ഒരു ഗവേഷക വിദ്യാര്‍ഥിയെ കാണാതായി. സ്കൂള്‍ ഓഫ് ലൈഫ് സയന്‍സസിലെ മുകുള്‍ ജെയ്നെയാണ് കാണാതായത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിവരെ ലാബിലുണ്ടായിരുന്നു. അരമണിക്കൂറിനു ശേഷം കാമ്പസിനു പുറത്തേക്ക് പോകുന്നത് സിസിടിവിയിലുണ്ട്. മൊബൈലും പേഴ്സും ലാബില്‍ വച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: