ന്യൂദല്‍ഹി; പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം കര്‍ണ്ണാടക പോലീസില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട ഭാര്യ ഉമാദേവി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. കര്‍ണ്ണാടക പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കല്‍ബുര്‍ഗിയേയും ധബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയും ഒരേ രീതിയിലാണ് വധിച്ചത്.
ആ സാഹചര്യത്തില്‍ മൂന്നു കേസുകളും ഏകോപിപ്പിച്ച് അന്വേഷിക്കാന്‍ കഴിയുന്ന പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിക്കണം. ഹര്‍ജിയില്‍ അവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്ക്കാിനോടും സിബിഐയോടും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: