സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞു; നാണയ നിര്‍മ്മാണം നിര്‍ത്തി

Thursday 11 January 2018 2:45 am IST

ന്യൂദല്‍ഹി: നാണയ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ നാണയശാലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിന്റെ സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.  നോയിഡ, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിങ്ങനെ നാല് നാണയശാലകളാണ് ഉള്ളത്. 

നാണയങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നാല് നാണയശാലകളിലെയും ജനറല്‍ മാനേജര്‍മാര്‍ക്ക് ഈ മാസം എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. 

വലിയ അളവിലാണ് നാണയങ്ങള്‍ നിര്‍മിച്ചിരുന്നത്. സംഭരണകേന്ദ്രങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞു. കൂടുതല്‍ നാണയങ്ങള്‍ സൂക്ഷിക്കുവാന്‍ ഇനി ഒറ്റമുറി പോലുമില്ല. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.