എരുമേലി പേട്ടതുള്ളല്‍ ഇന്ന്

Thursday 11 January 2018 2:45 am IST

എരുമേലി: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ എരുമേലി  പേട്ടതുള്ളല്‍ ഇന്ന് . അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ  പേട്ടതുള്ളലില്‍ പങ്കാളികളാകാന്‍ ആയിരക്കണ ക്കിന് അയ്യപ്പന്മാര്‍  എത്തിക്കഴിഞ്ഞു. അയ്യപ്പന്റെ മാതൃസ്ഥാനീയരായി അമ്പലപ്പുഴ ദേശക്കാരും, പിതൃസ്ഥാനീയരായി ആലങ്ങാട്‌ദേശക്കാരും വാദ്യമേളങ്ങളോടെ  ചുവടുകള്‍ വെയ്ക്കും. 

അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിധ്യം അറിയിച്ച് ഉച്ചയോടെ നീലാകാശത്ത്  ശ്രീകൃഷ്ണ പരുന്തും, ആലങ്ങാട് ക്ഷേത്ര ത്തിന്റെ  ചൈതന്യമായി ഉച്ചകഴിഞ്ഞ്  നക്ഷത്രവും ദൃശ്യമാകുന്നതോടെയാണ് ഇരു സംഘങ്ങളുടേയും പേട്ടതുള്ളല്‍ തുടങ്ങുന്നത്. അമ്പലപ്പുഴ സംഘത്തിന് സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരും ആലങ്ങാട് സംഘത്തിന് അമ്പാട് വിജയകുമാറും നേതൃത്വം നല്‍കും. ഗജവീരന്മാരും, വാദ്യമേളങ്ങളും ഈ ചരിത്ര നിമിഷത്തിന് തിളക്കമേറ്റും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.