കണ്ണില്‍ ചോരയില്ലാത്ത നടപടി: കുമ്മനം

Thursday 11 January 2018 2:45 am IST

കൊച്ചി; ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണമെടുത്ത് ഹെലിക്കോപ്ടറില്‍ പാര്‍ട്ടി സമ്മേളനത്തിന് പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കണ്ണില്‍ ചോരയില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഓഖി ദുരന്തത്തോടും തീരദേശത്തെ ജനങ്ങളോടും സര്‍ക്കാര്‍ ആദ്യം മുതല്‍ക്കേ സ്വീകരിച്ചിരുന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ഇതും. 

ദുരന്തം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയില്ല. ദുരന്തം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ല, അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. മല്‍സ്യത്തൊഴിലാളികളെ സഹപ്രവര്‍ത്തകര്‍ അവഹേളിച്ചിട്ടും  മുഖ്യമന്ത്രി അവരെ തിരുത്തിയില്ല. അനുതാപമില്ലാത്ത ഒരു ഭണാധികാരിക്കേ ഇങ്ങനെ പെരുമാറാന്‍ കഴിയൂ. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നൂറുകണക്കിനാള്‍ക്കാര്‍ തീരാദുരിതത്തില്‍ വലയുമ്പോഴാണ് അവര്‍ക്ക് അര്‍ഹതപ്പെട്ട ലക്ഷങ്ങള്‍ മുഖ്യമന്ത്രി ധൂര്‍ത്തടിച്ചത്. 

ഭരണം ഉപയോഗിച്ച് പാര്‍ട്ടി വളത്തുകയെന്നതാണ് കമ്മ്യൂണിസ്റ്റ് രീതി. കോടിക്കണക്കിന് രൂപ പാര്‍ട്ടിക്കുള്ളപ്പോഴാണ് പൊതുപണം ഉപയോഗിച്ച് മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തിന് പോയത്. ഇത് ക്രിമിനല്‍ കുറ്റമാണ്. നഗ്നമായ അധികാര ദുര്‍വിനിയോഗമാണ്. മോഷണം കൈയോടെ പിടിച്ചപ്പോള്‍ പണം മടക്കി നല്‍കിയല്ലേ എന്നു ചോദിക്കുന്നത് കള്ളന്റെ തന്ത്രമാണ്. ഉത്തരവ് റദ്ദാക്കിയെന്നു കരുതി മുഖ്യമന്ത്രിക്കും സിപഎമ്മിനും ഉത്തരവാദിത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. സുനാമിക്ക് കിട്ടയ കോടികള്‍ ധൂര്‍ത്തടിച്ച പാരമ്പര്യമാണ് ഇവിടുള്ളത്. അദ്ദേഹം  പ്രസ്താവനയില്‍ തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.