സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

Thursday 11 January 2018 2:45 am IST

കൊച്ചി : വ്യാജരേഖയുപയോഗിച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 

ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണോയെന്ന് കോടതി ആരാഞ്ഞു. കഴിഞ്ഞ തവണ ചോദ്യം ചെയ്യലുമായി സുരേഷ് ഗോപി സഹകരിച്ചില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. തന്റെ വാഹനങ്ങള്‍ ബംഗളുരു, പുതുച്ചേരി, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലാണ് ഓടുന്നതെന്നും കേരളത്തില്‍ സ്ഥിരമായി ഓടുന്നില്ലെന്നും സുരേഷ് ഗോപിയും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം അനുവദിച്ചത്. 

ഒരു ലക്ഷം രൂപയുടെ ബോണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എല്ലാ ശനിയാഴ്ചയും രാവിലെ പത്തിനും 12 നുമിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, അന്വേഷണത്തില്‍ ഇടപെടരുത് എന്നീ വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.