ഇന്ത്യയുടെ വളര്‍ച്ച 7.3 ശതമാനമാകും: ലോകബാങ്ക്

Thursday 11 January 2018 2:45 am IST

വാഷിങ്ടണ്‍: ഈ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.3 ശതമാനത്തില്‍ എത്തുമെന്ന് ലോക ബാങ്ക്. കേന്ദ്രസര്‍ക്കാര്‍ സമഗ്രമായ സാമ്പത്തിക പരിഷ്‌ക്കാരങ്ങളാണ് നടപ്പാക്കുന്നത്. ഇന്ത്യക്ക് വന്‍വളര്‍ച്ചാ സാധ്യതയാണുള്ളത്. ഇന്ത്യ 2018ല്‍ 7.3 ശതമാനവും അതിനടുത്ത രണ്ടു വര്‍ഷം 7.5 ശതമാനം വളര്‍ച്ചയും കൈവരിക്കും. 

ലോകബാങ്ക് വികസന ഗ്രൂപ്പ് ഡയറക്ടര്‍ അയ്ഹാന്‍ കോസെ അഭിമുഖത്തില്‍ പറഞ്ഞു. നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതി എന്നിവ നടപ്പാക്കിയതു മൂലം ആദ്യം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടയായെങ്കിലും അത് മാറും. 2017ല്‍ വളര്‍ച്ച 6.7 ശതമാനമാകും. 2018ല്‍ അത് 7.3 ശതമാനത്തില്‍ എത്തും. വരുന്ന ഒരു വ്യാഴവട്ടത്തില്‍ മറ്റെല്ലാ രാജ്യങ്ങളേക്കാളും കൂടുതല്‍ വളര്‍ച്ച ഇന്ത്യ കൈവരിക്കും.

 ചൈന സാവധാനമാണ് വളരുന്നത്. ഇന്ത്യ അതിവേഗവും. 2017ല്‍ ചൈന 6.8 ശതമാനം വളര്‍ന്നു. അപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച 6.7 ശതമാനമായിരുന്നു. പക്ഷെ 2018ല്‍ ഇന്ത്യ 7.3 ശതമാനം വളരും. അപ്പോള്‍ ചൈനയുടെ വളര്‍ച്ച 6.4 ശതമാനമായിരിക്കും. ഇന്ത്യ നിക്ഷേപങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണം. അത് കൂുതല്‍ വളര്‍ച്ചയ്ക്ക് കരുത്തു പകരും. വളര്‍ച്ചയ്ക്ക് അനുകൂലമായ ഘടകമാണ് ഇന്ത്യയിലെ ജനസംഖ്യയും.  കോസെ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.