കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

Thursday 11 January 2018 2:45 am IST

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തിന് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് നിവേദനം നല്‍കി. കേന്ദ്രം അനുവദിക്കുന്ന ഓഖി ദുരിതാശ്വാസ നിധി കേരള മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് പോലും  വകമാറ്റുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനം ഗൗരവമായി നടത്തുന്നതില്‍ മുഖ്യമന്ത്രിക്ക് താത്പര്യം ഇല്ലെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. 

മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സുനാമി ഫണ്ട് വകമാറ്റിയത് പോലെ ഈ സര്‍ക്കാര്‍ ഓഖി ഫണ്ടും വകമാറ്റാന്‍ സാധ്യതയുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ തിരിമറിക്കെതിരെ ബിജെപി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. സുനാമി ഫണ്ട് ചെലവഴിക്കുന്നതിലുണ്ടായ അഴിമതി ആവര്‍ത്തിക്കാതിരിക്കാന്‍കേന്ദ്ര സര്‍ക്കാര്‍ മുന്‍കരുതല്‍ എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.