തിരുവനന്തപുരം: വര്‍ക്കലയില്‍ എസ്.എന്‍ കോളേജിന് സമീപം പുലിയിറങ്ങി. പൊലീസ് തിരച്ചില്‍ നടത്തുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടനെത്തും. വിവാഹ സത്കാരം നടക്കുന്ന വീട്ടില്‍ നിന്നെടുത്ത വീഡിയോയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പൊലീസെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. വർക്കല തോപ്പിൽ അനിൽകുമാറിന്റെ വീടിനടുത്താണ് സംഭവം.
വിവാഹ സത്കാരത്തിനിടെ എടുത്ത ദൃശ്യങ്ങള്‍ സത്കാരത്തില്‍ പങ്കെടുത്ത കുട്ടികള്‍ വാട്സാപ്പ് ഗ്രൂപ്പിലിട്ടിരുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ പുലി പതിഞ്ഞ വിവരം ശ്രദ്ധയില്‍പെടുത്തുന്നത്. ഉടന്‍ തന്നെ പോലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.
പൊലീസ് ഉടനെ സ്ഥലത്തെത്തി ദൃശ്യം പരിശോധിക്കുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ആരും വീട്ടില്‍ നിന്ന് തത്ക്കാലം പുറത്തിറങ്ങരുതെന്നാണ് പൊലീസിന്റെ നിര്‍ദേശം. നെടുമങ്ങാടിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ട് കഴിഞ്ഞു.
മേഖലയില്‍ പോലീസ് ശക്തമായ പരിശോധനയാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: