മാധ്യമങ്ങള്‍ തന്നെ പിന്തുണച്ചില്ലങ്കില്‍ റേറ്റിങ് നഷ്ടപ്പെടും

Thursday 11 January 2018 11:35 am IST

വാഷിങ്ടണ്‍: മാധ്യമങ്ങള്‍ തന്നെ പിന്തുണച്ചില്ലങ്കില്‍ റേറ്റിങ് താഴേക്ക് പോകാമെന്നും അത് നിങ്ങളുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മന്ത്രിസഭയിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട്  സംസാരിക്കവേയാണ് ട്രംപിന്‍റെ പരാമര്‍ശം.

കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപും പാര്‍ലമെന്റ് അംഗങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് കൂടിയ റേറ്റിങ്ങും ലഭിച്ചിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് തനിക്ക് വലിയ അഭിനന്ദനങ്ങള്‍ ലഭിച്ചതായും ട്രംപ് പറഞ്ഞു.

മാധ്യമങ്ങളുടെ റേറ്റിങ് വളരെ ഉയര്‍ന്നുവെന്ന കാര്യം വ്യക്തമാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഇത്ര സന്തോഷം. മാധ്യമങ്ങള്‍ അവസാനംവരെ ട്രംപിനെ പിന്തുണയ്ക്കും. കാരണം, ട്രംപ് വിജയിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കൊന്നും കച്ചവടമില്ലാതെയാകും- അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ട്രംപും മാദ്ധ്യമങ്ങളും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, സി.എന്‍.എന്‍ എന്നീ അമേരിക്കന്‍ മുന്‍നിര മാദ്ധ്യമങ്ങള്‍ക്കെതിരെ ട്രംപ് നിരന്തരം ആക്രമണം നടത്തിയിരുന്നു. ചില മാദ്ധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മികച്ച വ്യാജ വാര്‍ത്തകള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.