വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു

Thursday 11 January 2018 12:40 pm IST

ഹൈദരാബാദ്: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശി ജാനകിയാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ ഒപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് തിരകെയെത്തിയപ്പോഴാണ് ജാനകിയെ കുത്തേറ്റ നിലയില്‍ കണ്ടത്. സമീപവാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കുത്തേറ്റ മൂന്ന് മുറിവുകളാണ് ജാനകിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. പ്രതിയായ യുവാവ് ജാനകിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വിവാഹം ചെയ്യാന്‍ തയാറായില്ലെങ്കില്‍ കൊല്ലുമെന്ന് 10 ദിവസം മുമ്പ് ജാനകിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പോലീസ് പറഞ്ഞു. പൊലീസ് പ്രതിക്കായുള്ള അന്വേഷണം തുടങ്ങി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.