രാജധാനി കൂട്ടക്കൊല: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Thursday 11 January 2018 12:55 pm IST

തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊലക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. 

രാജധാനി ടൂറിസ്റ്റ്ഹോം നടത്തിപ്പുകാരന്‍ അടിമാലി പാറേക്കാട്ടില്‍ കുഞ്ഞു ഹമ്മദ് (69), ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവരാണ് 2015 ഫെബ്രുവരി 13ന് കൊല്ലപ്പെട്ടത്.മോഷണത്തിനായി പ്രതികള്‍ മൂന്ന് പേരെയും കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളായ കര്‍ണാടക തുംകുര്‍ ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര, സിറഹനുമന്തപുരം സ്വദേശി മധു (രഗേഷ് ഗൗഡ), മധുവിന്റ സഹോദരന്‍ മഞ്ജുനാഥ് എന്നിവരാണ് പ്രതികള്‍. ഏപ്രില്‍ 17നാണ് തൊടുപുഴ സെഷന്‍സ് കോടതിയില്‍ വിസ്താരം ആരംഭിച്ചത്. നവംബര്‍ അവസാനവാരത്തില്‍ വാദം പൂര്‍ത്തിയായിരുന്നു. നൂറ് സാക്ഷികളുള്ള കേസില്‍ അമ്പത്തഞ്ച് പേരെ വിസ്തരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.