ന്യൂയോര്‍ക്ക്: ടൈംസ് സ്ക്വയറിലെ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലില്‍ ചാവേര്‍ ബോംബാക്രമണം നടത്തിയ കേസില്‍ ബംഗ്ലാദേശ് സ്വദേശിക്ക് ജീവപര്യന്തം. ഭീകരവാദപ്രവര്‍ത്തനം, കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മാരകായുധങ്ങള്‍ കൈകാര്യം ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ഇയാള്‍ക്ക് ഐഎസ് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം 11നാണ് മാന്ഹട്ടിനു സമീപമുള്ള ബസ് ടെര്‍മിനലില്‍ ബംഗ്ലാദേശ് കുടിയേറ്റക്കാരനായ അകയദുള്ള ചാവേര്‍ ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ നാലു പേര്‍ക്കും അകയദുള്ളയ്ക്കും പരിക്കേറ്റിരുന്നു.
ബോംബാക്രമണം നടത്തിയ ഇയാളെ അന്നു തന്നെ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത് ജഡ്ജിക്കു മുമ്പില്‍ ഹാജരാക്കിയിരുന്നു. ആറു വര്‍ഷം മുമ്പാണ് ഇയാള്‍ ഫാമിലി വീസയില്‍ യു.എസിലെത്തിയത്. ദക്ഷിണ ബംഗ്ലാദേശിലെ ചിറ്റഗോങ് സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: