കശ്മീരില്‍ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികളെന്ന് പിഡിപി എംഎല്‍എ

Thursday 11 January 2018 4:18 pm IST

ജമ്മു: കശ്മീരില്‍ സൈന്യം നടത്തിയ തിരച്ചടിയില്‍ കൊല്ലപ്പെട്ടത് രക്തസാക്ഷികളാണെന്ന പിഡിപി എംഎല്‍എ അയ്ജാസ് അഹമ്മദ് മിറിന്റെ പ്രസ്താവന വിവാദമാകുന്നു. കൂടാതെ സൈന്യത്തോട് പ്രശ്‌നപരിഹാരത്തിന് ബോര്‍ഡ് രൂപീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. സൈനീകസാന്നിദ്ധ്യം ഏറെയുള്ള വാച്ചി നിയോജക മണ്ഡലത്തെയാണ് അയ്ജാസ് പ്രതിനിധീകരിക്കുന്നത്. 

നിയമസഭാ സമ്മേളനത്തിനു ശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മിര്‍ വിവാദപ്രസ്താവന നടത്തിയത്. സൈന്യം ഭീകരരെ വധിച്ചതിന്റെ സന്തോഷം സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് എംഎല്‍എയുടെ പ്രസ്താവന.സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രക്ഷസാക്ഷിത്വം വരിച്ചത് സഹോദരന്‍മാരാണെന്നും ഇതില്‍ ദുഃഖമാണ് തോന്നുന്നതെന്നും അയ്ജാസ് അഹമ്മദ് മിര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

മരിച്ചവരെ സൈനികരെന്നോ, ഭീകരരെന്നോ മറ്റെന്ത് വിളിച്ചാലും അവരെല്ലാം കാശ്മീരികളാണ്. അതുകൊണ്ട് ഇതില്‍ സന്തോഷത്തിനുള്ള വക കാണുന്നില്ലെന്നാണ് എംഎല്‍എയുടെ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.