കുറ്റിപ്പുറം പാലത്തിനടിയില്‍ വീണ്ടും ബോംബുകള്‍

Thursday 11 January 2018 4:18 pm IST

മലപ്പുറം: ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ച് കുറ്റിപ്പുറം പാലത്തിനടിയില്‍ വീണ്ടും വന്‍ സ്‌ഫോടകവസ്തു ശേഖരം. അഞ്ഞൂറിലധികം വെടിയുണ്ടകളും കുഴിബോംബിന്റെ അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി. കഴിഞ്ഞ ദിവസം ഭാരതപ്പുഴയുടെ മണല്‍പ്പരപ്പില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന കുഴിബോംബുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണിത്. വെള്ളത്തിനടിയില്‍ പ്ലാസ്റ്റിക് ചാക്കില്‍ക്കെട്ടിയ നിലയിലായിരുന്നു ഇവ.

വളാഞ്ചേരി സ്വദേശി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബോംബുകള്‍ കണ്ടെത്തിയത്. വെള്ളത്തിനടിയില്‍ കിടന്ന അഞ്ച് ബോംബുകള്‍ കരയ്‌ക്കെടുത്തിട്ടത് തങ്ങളാണെന്ന് അവകാശപ്പെട്ട് രണ്ടുപേര്‍ ഇന്നലെ പോലീസിനെ സമീപിച്ചു. ഇവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലുള്ള  പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. എസ്എല്‍ആര്‍ റൈഫിളില്‍ ഉപയോഗിക്കുന്ന 7.6 എംഎം വെടിയുണ്ടകള്‍ സൈന്യത്തിന്റേതാണെന്നാണ് പ്രാഥമിക നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.