ദളിത് പീഡനങ്ങള്‍ക്കെതിരെ പട്ടികജാതി മോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്

Friday 12 January 2018 2:30 am IST

തിരുവനന്തപുരം: കേരളം ദളിതരെ പീഡിപ്പിക്കുന്ന നാടായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പാലക്കാട് ഗോവിന്ദപുരത്ത് ഇന്നും അയിത്തം നിലനില്‍ക്കുന്നു. സിപിഎം എംഎല്‍എ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. തങ്ങളാണ് ദളിതര്‍ക്ക് ക്ഷേത്രങ്ങളില്‍ കയറി പൂജാദികര്‍മ്മങ്ങള്‍ക്ക് അവസരം നല്‍കിയതെന്ന് സിപിഎം വാദിക്കുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശ്രീകോവിലായ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ദളിത് വിഭാഗത്തെ അകറ്റി നിര്‍ത്തിയിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.  സംസ്ഥാനത്ത് നടക്കുന്ന പട്ടികജാതി പീഡനങ്ങള്‍ക്കെതിരെ എസ്‌സി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ്  മാര്‍ച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ ദളിത് പീഡനങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  കേരളം മാത്രമാണ് പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് കേന്ദ്രം പാസ്സാക്കിയ നിയമം നടപ്പിലാക്കാത്തത്.

എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.സുധീര്‍, സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്‌നജിത്, ജനറല്‍ സെക്രട്ടറി സര്‍ജുതൈക്കാവ്,കൗണ്‍സിലര്‍ ലക്ഷമി, സന്തോഷ് വളവില്‍, പാറയില്‍ മോഹനന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി.വാവ, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.