കുറ്റപത്രം സമര്‍പ്പിക്കാതെ സ്വത്ത് ജപ്തി ചെയ്യാം: ഹൈക്കോടതി

Thursday 11 January 2018 2:02 pm IST

ന്യൂദല്‍ഹി : ക്രിമിനല്‍ കേസുകളിലെ  പ്രതികളുടെ സ്വത്ത് കുറ്റപത്രം ഇല്ലാതെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റിന് കണ്ടുകെട്ടാമെന്ന് ദല്‍ഹി ഹൈക്കോടതി. സ്വത്തുക്കള്‍ ജപ്തി ചെയ്യുമ്പോള്‍ അത് നിയമ വിരുദ്ധമായി സമ്പാദിച്ചതാണോ എന്നതുസംബന്ധിച്ച്  റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നും ദല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

കുറ്റപത്രം നല്‍കാതെ  ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര  സിങ്ങിന്റെ സ്വത്ത്  ജപ്തി ചെയ്തത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ്  ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് 19 പരാതികളാണ് നല്‍കിയത്. 

കഴിഞ്ഞ ഒക്ടോബറിലാണ് സിങ്ങിന്റെ ഭാര്യയുടേയും മകളുടേയും  സ്വത്തു വകകള്‍  ജപ്തി ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.