യുഎസിലെ ബോംബാക്രമണം: ബംഗ്ലാദേശിക്ക് കുറ്റപത്രം; തെളിഞ്ഞാല്‍ ജീവപര്യന്തം

Thursday 11 January 2018 2:17 pm IST

ന്യൂയോര്‍ക്ക്: ടൈംസ് സ്‌ക്വയറിലെ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലില്‍  ബോംബാക്രമണം നടത്തിയ കേസില്‍ ബംഗ്ലാദേശ് സ്വദേശി അകയേദ് ഉള്ളക്ക് കുറ്റപത്രം. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് ജീവപര്യന്തം തടവ് ലഭിച്ചേക്കാം.

 ഭീകരപ്രവര്‍ത്തനം,  കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മാരകായുധങ്ങള്‍ കൈകാര്യം ചെയ്യുക തുടങ്ങിയവയാണ് ചുത്തിയത്.  ഇയാള്‍ക്ക് ഐഎസ് ബന്ധമുള്ളതായും കെണ്ടത്തി.  കഴിഞ്ഞ മാസം 11നാണ് മാന്‍ഹട്ടിനു സമീപമുള്ള ബസ് ടെര്‍മിനലില്‍ ബംഗ്ലാദേശ് കുടിയേറ്റക്കാരനായ അകയദുള്ള ചാവേര്‍ ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ നാലു പേര്‍ക്കും അകയദുള്ളയ്ക്കും പരിക്കേറ്റിരുന്നു.  ദക്ഷിണ ബംഗ്ലാദേശിലെ ചിറ്റഗോങ് സ്വദേശിയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.