റണ്‍വെയില്‍ ട്രാക്ടര്‍ ; വിമാനത്താവളത്തില്‍ ദുരന്തം ഒഴിവായി

Thursday 11 January 2018 2:20 pm IST

ന്യൂദല്‍ഹി: വിമാനം പുറപ്പെടുന്നതിന് തൊട്ട്മുമ്പ് റണ്‍വെയുടെ അറ്റത്ത് ട്രാക്ടര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മംഗളൂരൂ വിമാനത്താവളത്തില്‍ വന്‍ദുരന്തം ഒഴിവായി.

എയര്‍ ട്രാഫിക് കണ്‍ട്രോളാണ് റണ്‍വെയുടെ അറ്റത്ത് ട്രാക്ടര്‍ കണ്ടെത്തിയത്. ഈ സമയം മുംബൈയിലേയ്ക്കുള്ള ജെറ്റ് എയര്‍വെസ് വിമാനം പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. ഉടനെ എടിഎസ്സില്‍ നിന്നും പൈലറ്റിന് മുന്നറിയിപ്പ് നല്‍കി.

റണ്‍വെയിലെ പുല്ല് വെട്ടുന്നതിനായിരുന്നു ട്രാക്ടര്‍ കൊണ്ടുവന്നത്. എന്നാല്‍ ആരും ഇല്ലാതെയാണ് റണ്‍വെയുടെ അറ്റത്ത് പാര്‍ക്ക് ചെയ്തിരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.