ശാസ്ത്രജ്ഞ സമ്മേളനത്തില്‍ അധ്യക്ഷ ചിന്താ ജറോം

Friday 12 January 2018 2:30 am IST

തിരുവനന്തപുരം: ലോക കേരള സഭയുടെ   സംഘാടനം എത്ര ബാലിശം എന്നതിന് ഉദാഹരണമാണ് ശാസ്ത്രജ്ഞരുടെ സമ്മേളനം. അന്താരാഷ്ട്ര പ്രശസ്തരായ ഏഴു ശാസ്ത്രജ്ഞര്‍ പങ്കടുക്കുന്ന  ഓപ്പണ്‍ ഫോറം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ അധ്യക്ഷ ചിന്ത ജെറോം. വെറുപ്പിന്റെ രാഷ്ട്രീയം പറയുന്ന ഡിവൈഎഫ്‌ഐ ക്കാരി എന്നതിലുപരി ശാസ്ത്രവുമായി ചിന്തയക്ക് എന്ത് ബന്ധം എന്നതാണ് സംശയം.

നാളെ രാവിലെ 11 മണിക്ക് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എം.എസ്. സ്വാമിനാഥനു പുറമെ പ്രൊഫ എ. ഗോപാലകൃഷ്ണന്‍, പ്രൊഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. പ്രദീപ് തലാപ്പില്‍, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നിവരാണെത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.