മുഖ്യമന്ത്രി രാജിവയ്ക്കണം: കുമ്മനം

Thursday 11 January 2018 10:31 pm IST

തിരുവനന്തപുരം: ഓഖി ഫണ്ട് പാര്‍ട്ടിപരിപാടിക്കായി വിനിയോഗിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഓഖി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം നാലുദിവസമായി സംസ്ഥാനത്ത് ഉണ്ടായിരുന്നു. മുന്‍കൂട്ടി അറിയിച്ചിട്ടാണ് എത്തിയത്. എന്നിട്ടും മുഖ്യമന്ത്രി തിരക്കിട്ട് കൂടിക്കാഴ്ച നടത്തിയെന്ന വാദം ശരിയല്ല. തെറ്റ് ചെയ്തിട്ട് തിരുത്തി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

മുന്‍പും ഇത്തരത്തില്‍ തുക വിനിയോഗിച്ചു എന്നാണ് മുഖ്യമന്ത്രിയുടെയും മുന്‍ ചീഫ് സെക്രട്ടറിയുടെയും വാദം. മുന്‍പ് ചെയത് തെറ്റ് ആവര്‍ത്തിക്കുകയല്ല പിന്നീട്് വരുന്ന ഭരണാധികാരി ചെയ്യേണ്ടത്. ദുരന്തത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട തുകയാണ് പാര്‍ട്ടിസമ്മേളനത്തിനു പോകാന്‍ വേണ്ടി ചെലവഴിച്ചത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന്  അവകാശമില്ലെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.