പവര്‍ ലിഫ്റ്റിങ്ങ് അമര്‍ത്യയ്ക്ക് റെക്കോഡ്

Thursday 11 January 2018 11:11 pm IST

കല്‍പ്പറ്റ: പവര്‍ ലിഫ്റ്റിങ്ങില്‍ മാനന്തവാടി മൈത്രി നഗര്‍ വ്യന്ദാവനിലെ അമര്‍ത്യയ്ക്ക് ദേശീയ റെക്കോര്‍ഡ്. കോയമ്പത്തുരില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍  അണ്ടര്‍ 23 43 കിലോ വിഭാഗത്തിലാണ് മാനന്തവാടി സ്വദേശിയായ അമര്‍ത്യ എം.എസിന് ദേശീയ റെക്കോര്‍ഡ് ലഭിച്ചത്.

നിലവിലെ റെക്കോഡുകാരിയായ ഒഡീഷയുടെ സീമാ റാണി സിംങ്ങിനെ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളിയാണ് അമര്‍ത്യ റെക്കോര്‍ഡ് കൈവരിച്ചത്. സീമാ റാണിയുടെ നിലവിലെ റെക്കോര്‍ഡായ നൂറ്റി ഏഴര കിലോ 115 കിലോ ആക്കി ഉയര്‍ത്തിയാണ് അമര്‍ത്യ തന്റെ നേട്ടം കൈവരിച്ചത്. മാനന്തവാടിയിലെ പ്രെഫസര്‍ എം.കെ. സെല്‍വരാജിന്റെയും ഇന്ദിരയുടെയും മകളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അച്ഛന്‍ സെല്‍വരാജിന്റെ കീഴിലാണ് പവ്വര്‍ ലിഫ്റ്റിംഗ് പരിശീലനം നടത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.