ചെംസ്‌ഫോര്‍ഡ് ഹിന്ദു സെന്റര്‍ യു .കെ യുടെ മകരവിളക്ക് മഹോത്സവം

Friday 12 January 2018 8:54 am IST

ശബരിമല സന്നിധാനത്തെ  മകരവിളക്ക് മഹോത്സവത്തിന്റെ  അലയൊലികള്‍ കടല്‍ കടന്ന് ലോകത്തിന്റെ നാനാഭാഗത്തും എത്തിയിരിക്കുന്നു. മകരസംക്രാന്തി ദിനത്തില്‍ മകരജ്യോതി - മകരവിളക്ക് ദര്‍ശനങ്ങള്‍ക്കായി അയ്യപ്പഭക്തര്‍ സന്നിധാനം ശബരീശ മന്ത്രത്താലും ശരണം വിളികളാലും ഭക്തിസാന്ദ്രമാക്കുമ്പോള്‍ ലോകത്തെങ്ങുമുള്ള അയ്യപ്പഭക്തര്‍ മകരവിളക്ക് മഹോത്സവത്തിന്റെ തയ്യാറെടുപ്പിലാണ്. ബ്രിട്ടണിലെ അയ്യപ്പക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള ബിര്‍മിങ്ഹാം അയ്യപ്പക്ഷേത്രവും, ഈസ്‌ററ്ഹാം അയ്യപ്പസെന്ററും മകരവിളക്ക് മഹോത്സവ തയ്യാറെടുപ്പുകളുടെ അവസാനഘട്ടത്തിലാണ്.

ബ്രിട്ടനിലെ എസ്സെക്‌സ്  കൗണ്ടിയിലെ ചെംസ്‌ഫോര്ഡ് ടൗണില്‍ ഒരു ഹൈന്ദവ ക്ഷേത്രം എന്ന ലക്ഷ്യവുമായി രൂപം കൊണ്ട ചെംസ്‌ഫോര്ഡ് ഹിന്ദു സോസയിറ്റി & ചാരിറ്റബിള്‍ ട്രസ്റ്റും (charity Reg :1172630 ) മകരവിളക്ക് മഹോത്സവം സംഘടിപ്പിക്കുന്നു. ചെംസ്‌ഫോര്‍ഡിലെ സാന്‍ഡോണ്‍ വില്ലേജ് ഹാളില്‍ ഒരുക്കുന്ന  അയ്യപ്പക്ഷേത്രത്തില്‍ ചെംസ്‌ഫോര്‍ഡ്, ബാസില്‍ഡണ്‍, ഹാര്‍ലോ, കോള്‍ചെസ്റ്റര്‍, ഹാര്‍ട്ടഫോര്‍ഡ് ടൗണുകളിലെ അയ്യപ്പ ഭക്തസമൂഹവും ചടങ്ങില്‍ പങ്കെടുക്കും.

ജനുവരി 14 ഞായറാഴ്ച 3 മണിക്ക്  ധ്വാജാരോഹണത്തോടെ തുടങ്ങുന്ന ചടങ്ങുകള്‍ക്ക് ഈസ്റ്റ്ഹാം മുരുകന്‍ ക്ഷേത്ര മേല്‍ശാന്തി പ്രസാദ് ഈശ്വര്‍ നേതൃത്വം നല്‍കും. ഗണപതി ഹോമം, അയ്യപ്പ ശതനാമാര്‍ച്ചന, മഞ്ഞനീരാട്ട്, നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവക്ക് ശേഷം നാമസങ്കീര്‍ത്തനവും  സാമ്പ്രദായിക അയ്യപ്പ  ഭജനയും, തുടന്ന് ദീപാരാധന ഹരിവരാസനം. ചടങ്ങുകളുടെ ഭാഗമായി വിഭവമൃദ്ധമായ പമ്പാസദ്യയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

രഞ്ജിത്ത് കൊല്ലം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.