മെസിയുടെ ഇരട്ടഗോളില്‍ ബാഴ്‌സലോണ

Friday 12 January 2018 9:21 am IST

മാഡ്രിഡ്: ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ ബാഴ്‌സലോണ കോപ ഡെല്‍റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സെല്‍റ്റാ വീഗോയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബാഴ്‌സ തറപറ്റിച്ചത്.

13-ാം മിനിറ്റില്‍ മെസിയിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. രണ്ടു മിനിറ്റിനുശേഷം മെസി വീണ്ടും ഗോള്‍ വല ചലിപ്പിച്ചു. 28-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും മൂന്നു മിനിറ്റിനുശേഷം ലൂയിസ് സുവാരസും ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. 87-ാം മിനിറ്റില്‍ ഇവാന്‍ റാക്കിട്ടിച്ച് നേടിയ ഗോളിലൂടെ ബാഴ്‌സ ഗോള്‍മേളം പൂര്‍ത്തിയാക്കി.

ഒന്നാം പാദത്തില്‍ സെല്‍റ്റ വീഗോ ബാഴ്‌സയെ സമനിലയില്‍ കുരുക്കിയിരുന്നു. രണ്ടാം പകുതിയിലെ വിജയത്തോടെ ആകെ 6-1 എന്ന സ്‌കോറിനാണ് ബാഴ്‌സ ക്വാര്‍ട്ടറിലേക്കു മുന്നേറുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.