ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

Friday 12 January 2018 10:58 am IST

വാഷിങ്ടണ്‍: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 

ചില 'വൃത്തികെട്ട' രാജ്യങ്ങളില്‍നിന്നുള്ളവരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ചോദിച്ച് യോഗത്തില്‍ ട്രംപ് പൊട്ടിത്തെറിച്ചതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം, ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ വൈറ്റ് ഹൗസ് നിഷേധിച്ചിട്ടില്ല. കുടിയേറ്റ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന യുഎസിനെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ് പ്രസിഡന്റ്. വാഷിങ്ടനിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിദേശരാജ്യങ്ങള്‍ക്കായാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് ട്രംപ് യുഎസിലെ ജനതയ്ക്കുവേണ്ടി നിലകൊള്ളുന്നു  വൈറ്റ് ഹൗസ് വക്താവ് രാജ് ഷാ ട്രംപിനെ അനുകൂലിച്ച് കൊണ്ട് പറഞ്ഞു.

വിദേശ പൗരന്‍മാര്‍ അമേരിക്കയിലേയ്ക്കു കുടിയേറുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് അംഗങ്ങളുമായി ട്രംപ് വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. അമേരിക്കയിലുള്ള വിദശ പൗരന്‍മാര്‍ അവരുടെ കുടുംബാംഗങ്ങളെ രാജ്യത്തേയ്ക്കു കൊണ്ടുവരുന്നതും ഗ്രീന്‍ കാര്‍ഡ് വിസയും നിയന്ത്രിക്കുന്നതിനാണ് ട്രംപിന്റെ നീക്കം.

ഇറാന്‍, ഇറാഖ്, സൊമാലിയ, സുഡാന്‍, സിറയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് നേരത്തെ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. മാത്രമല്ല, ട്രംപിന്റെ നടപടി കീഴ്‌ക്കോടതിയും അപ്പീല്‍ക്കോടതിയും തള്ളുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.