നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു

Friday 12 January 2018 11:48 am IST

കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്നു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കേസിലെ ഒന്നാം പ്രതി  ആത്മഹത്യയ്ക്കു ശ്രമിച്ചു. എറണാകുളം സബ് ജയിലില്‍ വിഷം കഴിച്ചാണ് പ്രതി ആത്മഹത്യാശ്രമം നടത്തിയത്.ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കേസിലെ വിധി എറണാകുളം പോക്‌സോ കോടതി അല്‍പസമയത്തിനകം പ്രഖ്യാപിക്കാനിരിക്കെയാണ് രഞ്ജിത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചത്.  മുഖ്യപ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച പശ്ചാത്തലത്തില്‍ കേസില്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.കേസില്‍ കുട്ടിയുടെ അമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.