ലോകനേതാക്കളില്‍ മോദി മൂന്നാമന്‍

Friday 12 January 2018 3:56 pm IST

ന്യൂദല്‍ഹി: ലോകത്തെ പ്രമുഖ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമാണ് മോദിക്ക് മുന്നിലുള്ളവര്‍. 

ഗ്യാലപ് ഇന്റര്‍നാഷണല്‍ എന്ന രാജ്യാന്തര ഏജന്‍സി നടത്തിയ വാര്‍ഷിക സര്‍വേയിലാണ് മോദി മൂന്നാമത് എത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമീര്‍ പുടിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇസ്രയേലിന്റെ ബെഞ്ചമീന്‍ നെതന്യാഹൂവും മോദിക്ക് പിന്നിലാണ് സര്‍വേയില്‍.

ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ മോദി ഈ മാസം 22നും 23നും സ്വിറ്റ്സര്‍ലാന്റ് സന്ദര്‍ശിക്കാനിരിക്കേയാണ് ലോക നേതൃത്വത്തിലേക്ക് മോദി ഉയര്‍ന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.