ജസ്റ്റിസ് ലോയയുടെ മരണം സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

Saturday 13 January 2018 2:45 am IST

ന്യൂദല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ സുപീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബ്ദിന്‍ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്നത് ജസ്റ്റിസ് ലോയ ആണെന്നും അതിനാല്‍ മരണം  ഗൗരവത്തിലെടുക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍ ലോണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 

ജസ്റ്റിസ് ലോയ 2014 ഡിസംബര്‍ ഒന്നിനാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി രേഖകള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.