നീലക്കുറിഞ്ഞി; പ്രചാരണത്തിന്റെ പേരില്‍ 65 ലക്ഷം ധൂര്‍ത്തടിക്കാന്‍ നീക്കം

Saturday 13 January 2018 2:45 am IST

കൊച്ചി: ഈ വര്‍ഷം നീലക്കുറിഞ്ഞി പൂക്കുന്നത് സഞ്ചാരികളിലെത്തിക്കാനുള്ള പ്രചാരണത്തിനായി ലക്ഷങ്ങളുടെ ധൂര്‍ത്തിന് വഴിയൊരുങ്ങുന്നു. ടൂറിസം വകുപ്പിന്റെ  പ്രചാരണത്തിനായി 65 ലക്ഷം രൂപയാണ് ഖജനാവില്‍ നിന്ന് ചെലവാക്കാുക. കുറിഞ്ഞിച്ചെടികളെക്കുറിച്ച് യുട്യൂബ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പരസ്യം നല്‍കാന്‍  ഇരുപത് ലക്ഷം. ഫോട്ടോഗ്രാഫുകള്‍ തയ്യാറാക്കാന്‍ 6 ലക്ഷം. ഒരു ഫോട്ടോയ്ക്ക് 6000 രൂപയാണ് ചെലവ് വരുന്നതത്രേ. ഫോട്ടോകള്‍ ഗാലറിയില്‍ വയ്ക്കാനാണെന്നാണ് ടൂറിസം ഉദ്യോഗസ്ഥര്‍ പറയുന്നത്. വെബ് പേജ് നിര്‍മ്മിക്കാന്‍ രണ്ട് ലക്ഷം.  നീലക്കുറിഞ്ഞിയുടെ അനുഭവവിവരണത്തിന് 2.4 ലക്ഷം. വിസിറ്റിങ് കാര്‍ഡിനായി 1.25 ലക്ഷം. ആറ് ലക്ഷം രൂപയാണ് ബ്രോഷറിന്റെ തുക.

ജിഐഎസ് മാപ്പിങ്ങിനായി 4 ലക്ഷം. നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന ഇടത് സര്‍ക്കാരാണ്  നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ മറവില്‍ 65 ലക്ഷം തുലയ്ക്കുന്നത്.വനംവകുപ്പിന്റെ പക്കല്‍ നീലക്കുറിഞ്ഞി സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്താതെയാണ് ടൂറിസം വകുപ്പ് കുറിഞ്ഞിയുടെ പേരില്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മൂന്നാര്‍, വട്ടവട, കൊട്ടാക്കമ്പൂര്‍ മേഖലയില്‍ സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല.

അഞ്ജു .ആര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.