ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രമാക്കി മതംമാറ്റം

Saturday 13 January 2018 2:45 am IST

കാസര്‍കോട്: ഐഎസിലേക്കുള്ള റിക്രൂട്ട്‌മെന്റുകളും മതംമാറ്റങ്ങളും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രമാക്കി. ഇത്തരം കോളേജുകളിലും സ്‌കൂളുകളിലും ലൗ ജിഹാദിലൂടെ ആരംഭിച്ച സംഭവങ്ങള്‍ ഇപ്പോള്‍ ഇസ്ലാമിക് ഭികരസംഘടനയായ ഐഎസിലാണെത്തി നില്‍ക്കുന്നത്. പൊയിനാച്ചി സെഞ്ചുറി ദന്തല്‍ കോളേജാണ് പ്രധാന കേന്ദ്രം.

കോളേജില്‍ സജീവമായ ഒരു വിദ്യാര്‍ഥി സംഘടന ലൗ ജിഹാദ് നടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു  ലഭിച്ച വിവരം. തിരുവനന്തപുരം സ്വദേശി നിമിഷ ഈ കോളേജില്‍ വച്ച് ഫാത്തിമയായി മാറിയത് ഈ സംഘടനയില്‍ അംഗമായിരുന്ന പാലക്കാട് സ്വദേശി ഇസ്സ മുഖാന്തിരമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 30 ലധികം ലൗ ജിഹാദ് സംഭവങ്ങള്‍ കാസര്‍കോട് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തൃക്കരിപ്പൂര്‍ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ ഡയറക്ടര്‍മാരിലൊരാളായ അബ്ദുള്‍ റാഷിദിനും ഭാര്യയ്ക്കും പുറമേ ഇവിടുത്തെ ജീവനക്കാരായ മാര്‍വിന്‍ ഇസ്മയില്‍, പടന്ന സ്വദേശി ഡോ. ഇജാസിന്റെ അനുജന്‍ തുടങ്ങി അപ്രത്യക്ഷരായവര്‍ ഐഎസ് കേന്ദങ്ങളിലെത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ചിലര്‍ പിന്നീട് ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ് റിക്രൂട്ട്‌മെന്റിന് പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളും പ്രധാന വേദിയായി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.