പദ്മാവത് ഗുജറാത്തിലും പ്രദര്‍ശിപ്പിക്കില്ല

Saturday 13 January 2018 2:45 am IST

ന്യൂദല്‍ഹി: രാജസ്ഥാന് പിന്നാലെ ഹിന്ദി സിനിമ പദ്മാവത് ഗുജറാത്തിലും നിരോധിച്ചു. സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ചരിത്രത്തെ വളച്ചൊടിച്ചെന്നും രജപുത്ര വനിത പദ്മാവതിയെ അവഹേളിച്ചെന്നും ആരോപിച്ച് സിനിമക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചില ഭാഗങ്ങള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. 

 സിനിമയുടെ പേര് പദ്മാവതി എന്നത് പദ്മാവത് എന്നാക്കി. എന്നാല്‍ പ്രതിഷേധം അവസാനിച്ചിട്ടില്ല. സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച എഴുപതോളം കര്‍ണിസേന പ്രവര്‍ത്തകരെ  അറസ്റ്റ് ചെയ്തു. സിനിമ നിരോധിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ചരിത്രം വളച്ചൊടിച്ചവരോട് ഒത്തുതീര്‍പ്പിനില്ലെന്നും കര്‍ണി സേന വ്യക്തമാക്കി. ഈ മാസം 25ന് സിനിമ റിലീസ് ചെയ്യും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.