പാവപ്പെട്ടവരെ ഇടതു സര്‍ക്കാര്‍ കൊള്ളയടിക്കുന്നു: പി.എസ്. ഗോപകുമാര്‍

Saturday 13 January 2018 2:45 am IST

തിരുവനന്തപുരം: പാവപ്പെട്ടവരെ കൊള്ളയടിക്കുകയാണ് ഇടതു സര്‍ക്കാരെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ് ഗോപകുമാര്‍. ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ (ഫെറ്റോ) സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മാറി വരുന്ന സര്‍ക്കാരുകള്‍ ജീവനക്കാരോട് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. പാവപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നു. അഞ്ച് വര്‍ഷം വിലക്കയറ്റം ഉണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ വാഗ്ദാന ലംഘനമാണ് നടത്തുന്നത്.  19 മാസംകൊണ്ട് തന്നെ ജനങ്ങള്‍ സിപിഎമ്മിനെ വെറുത്തെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ പ്രായം അറുപതായി ഉയര്‍ത്തി ഏകീകരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ട്രഷറി നിയന്ത്രണം പിന്‍വലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ഫെറ്റോ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്‍ മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഫെറ്റോ ജനറല്‍ സെക്രട്ടറി പി.സുനില്‍ കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ ജയ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.