ഐസിസി അണ്ടര്‍ - 19 ലോകകപ്പ് ഇന്ന് തുടങ്ങും

Saturday 13 January 2018 2:45 am IST

ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി അണ്ടര്‍ -19 ലോകകപ്പ് ഇന്ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടും.

ഇന്ത്യ ആദ്യ മത്സരത്തില്‍ നാളെ ഓസ്‌ട്രേലിയയെ നേരിടും. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. രണ്ടാം മത്സരത്തില്‍ ചൊവ്വാഴ്ച പാപുവ ന്യൂഗുനിയയേയും വെള്ളിയാഴ്ച അവസാന ലീഗ് മത്സരത്തില്‍ സിംബാബ്‌വെയേയും എതിരിടും.

ഇരുപത്തിരണ്ട് നാള്‍ നീളുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ നാലു ഗ്രൂപ്പുകളിലായി മത്സരിക്കും. അടുത്തമാസം അഞ്ചിനാണ് കിരീടത്തിനായുളള കലാശപ്പോരാട്ടം. ക്രൈസ്റ്റ് ചര്‍ച്ച്, ക്യൂന്‍സ് ടൗണ്‍, ടൗരംഗ, വാങ്ങേരി എന്നി നഗരങ്ങളിലെ ഏഴൂ വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.

പങ്കെടുക്കുന്ന ടീമുകള്‍: ഗ്രൂപ്പ് എ: വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, കെനിയ.ഗ്രൂപ് ബി: ഇന്ത്യ, ഓസ്‌ട്രേലിയ, സിംബാബ്‌വെ, പാപ്പുവ ന്യൂ ഗിനിയ. ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, ബംഗ്ലാദേശ്, നമീബിയ, കാനഡ. ഗ്രൂപ്പ് ഡി: പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, അയര്‍ലന്‍ഡ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.