നാളെ മകരവിളക്ക്; ശബരിമലയില്‍ കനത്ത സുരക്ഷ

Saturday 13 January 2018 8:51 am IST

പമ്പ: ശബരിമലയില്‍ നാളെ മകരവിളക്ക്. വിളക്കിന് മുന്നോടിയായുള്ള പൂജാകര്‍മ്മങ്ങള്‍ സന്നിധാനത്ത് തുടങ്ങി. വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് പമ്പ മുതല്‍ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നത്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രീയകള്‍ സന്നിധാനത്ത് തുടങ്ങിയിട്ടുണ്ട്.

ഇന്നും നാളെയും പ്രത്യേകപൂജകളുണ്ടാവും. മകരവിളക്കിന് വന്‍ഭക്തജനസാന്നിധ്യം പ്രതീക്ഷിച്ച്‌ കനത്ത സുരക്ഷയാണ് ശബരിമലയിലൊരുക്കിയിരിക്കുന്നത്. മകരസംക്രമപൂജക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്കും സന്നിധാനത്തെ ഒരുക്കുന്നതിനുള്ള ശുദ്ധിക്രീയകളാണ് ഇപ്പോള്‍ നടക്കുന്നത്.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലാണ് പൂജകള്‍. കഴിഞ്ഞദിവസം പ്രാസാദശുദ്ധി നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.