കർണാടകയിൽ ബസ് മറിഞ്ഞ് എട്ട് മരണം

Saturday 13 January 2018 12:10 pm IST

ഹാസന്‍: കര്‍ണാടകയിലെ ഹാസനില്‍ ബസ്​ മറിഞ്ഞ്​ എട്ട്​ പേര്‍ മരിച്ചു. 43 യാത്രക്കാരുമായി പോയ കര്‍ണാടക റോഡ്​ ട്രാന്‍സ്​പോര്‍ട്ട്​ കോര്‍പ്പറേഷ​​ന്റെ ബസാണ്​ അപകടത്തില്‍പ്പെട്ടത്​. ശനിയാഴ്​ച പുലര്‍ച്ചെയായിരുന്നു സംഭവം.

ബസി​​ന്റെ ഡ്രൈവറും കണ്ടക്​ടറും ഉള്‍പ്പടെ അഞ്ച്​ പേര്‍ സംഭവസ്ഥലത്തും രണ്ട്​ പേര്‍ ആശുപത്രിയിലേക്ക്​ മാറ്റുന്നതിനിടെയും മരിച്ചു. ഒരാള്‍ ആശുപത്രിയിലാണ്​ മരിച്ചത്​. ഹാസന്‍ അഗ്രികള്‍ച്ചര്‍ കോളജിന്​ സമീപമാണ്​ അപകടമുണ്ടായത്​. ബംഗളുരുവില്‍ നിന്ന്​ ധര്‍മ്മശാലയിലേക്ക്​ പോയ ബസാണ്​ അപകടത്തില്‍​പ്പെട്ടത്​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.