ഗുജറാത്തിലും രാജസ്ഥാനിലും തീപിടുത്തം; എട്ട് മരണം

Saturday 13 January 2018 12:30 pm IST

ന്യൂദല്‍ഹി: രാജസ്ഥാനിലും ഗുജറാത്തിലും തീപിടുത്തം. അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. രാജസ്ഥാനില്‍ ഒരു വീട്ടിലും ഗുജറാത്തിലെ രാഷ്ട്ര കഥാ ശിബിരത്തിലുമാണ് തീപിടിത്തമുണ്ടായത്. 

ജയ്പൂരില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അഞ്ചുപേരാണ് മരിച്ചത്.മരിച്ചവര്‍ അഞ്ചുപേരും ഒരു കുടംബത്തിലെ അംഗങ്ങളാണ്. ജയ്പൂരിലെ വിദ്യാനഗര്‍ മേഖലയിലാണ് സംഭവം. ഗ്യാസ് സിലിണ്ടറിന്റെ നോബ് തുറക്കുന്നിതിനിടെ അബദ്ധത്തില്‍ ഗ്യാസ് ലീക്കായി സിലിണ്ടര്‍ പൊട്ടിത്തറിച്ചാണ് തീപിടിച്ചത്.

രാജ്കോട്ടിലെ പ്രന്‍സ്ലയില്‍ രാഷ്ട്ര കഥാ ശിബിരത്തിനിടെ ഇന്നലെ രാത്രി ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.