'ആരുമറിയരുത്' നീലച്ചിത്ര നടിക്ക് ട്രംപ് നൽകിയത് ആയിരക്കണക്കിന് ഡോളർ

Saturday 13 January 2018 2:05 pm IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ നടി രംഗത്ത്. മൂന്നാമത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിക്കുന്നതിന് മുൻപ് ട്രംപും നടിയുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ അമേരിക്കന്‍ നടിക്ക് 1,3000 ഡോളര്‍ നല്‍കിയതായാണ് ആരോപണം. വാള്‍ട്ട് സ്ട്രീറ്റ് ജേണല്‍ലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2016ല്‍ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ട്രംപിന്റെ അഭിഭാഷകന്‍ മൈക്കില്‍ കോഹന്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ലോസ് ആഞ്ചല്‍സിലെ സിറ്റി നാഷണല്‍ ബാങ്കിലാണ് പണം നിക്ഷേപിച്ചത്. 2011 മുതല്‍ തന്നെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

എന്നാല്‍, ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്. അതേ സമയം, ഡോണള്‍ഡ് ട്രംപും അഭിഭാഷകന്‍ കോഹനും ആരോപണം നിഷേധിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.