മഹാരാഷ്ട്രയിൽ ബോട്ട് മുങ്ങി അഞ്ച് കുട്ടികൾ മരിച്ചു

Saturday 13 January 2018 2:09 pm IST

മുംബൈ: മഹാരാഷ്ട്രയിലെ ദഹനുവില്‍ കടലില്‍ ബോട്ട് മുങ്ങി അഞ്ച് സ്കൂള്‍ കുട്ടികള്‍ മരിച്ചു. ദഹനുവില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. ബോട്ടില്‍ 40 കുട്ടികളാണ് ഉണ്ടായിരുന്നത്. 32 കുട്ടികളെ രക്ഷപ്പെടുത്തിയതായി വിവരമുണ്ട്.

കാണാതായവര്‍ക്ക് വേണ്ടി കടലില്‍ വ്യാപകമായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിലെ കപ്പലും മുംബൈ തീരത്തുനിന്നുള്ള കപ്പലുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. ഡോര്‍ണിയര്‍ വിമാനവും ഹെലികോപ്ടറുകളും തെരച്ചലില്‍ പങ്കെടുക്കുന്നുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ജൂഹു തീരത്ത് കടലില്‍ ഏഴു പേരുമായി പോയ ഹെലികോപ്ടറും കാണാതായിട്ടുണ്ട്. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ ഇവിടെ തെരച്ചില്‍ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.