ജഡ്ജിമാരുടെ പത്രസമ്മേളനം ഖേദകരം; ബാര്‍ കൗണ്‍സില്‍

Saturday 13 January 2018 7:34 pm IST

ന്യൂദല്‍ഹി; ചെറിയ കാര്യങ്ങള്‍ക്ക്  ജഡ്ജിമാര്‍ പത്രസമ്മേനം വിളിച്ചത് ഖേദകരമായ പ്രവൃത്തിയാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇത് പരസ്യമായി വിളിച്ചു പറയുന്നതിനു പകരം കോടതിക്കുള്ളില്‍ തീര്‍ക്കേണ്ടതായിരുന്നു, ചെയര്‍മാന്‍ മാനന്‍ കുമാര്‍ മിശ്ര പറഞ്ഞു. 

അഭിപ്രായ സമന്വയം ഉണ്ടായില്ലെങ്കില്‍ മറ്റ് ജഡ്ജിമാരെയോ ബാര്‍ കൗണ്‍സിലിനെയോ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ് പത്രസമ്മേളനത്തില്‍ ചര്‍ച്ചയാക്കിയത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും പൊതുവേദികളില്‍ പറയേണ്ടവയല്ല. ഇതിന്റെ ഫലമായി നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും ദുര്‍ബലമാകും, അദ്ദേഹം പറഞ്ഞു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.