ഹൈദരാബാദ് : ഏജന്റ് ചതിച്ചതിനെതുടര്‍ന്ന് സൗദി അറേബ്യയില്‍ കുടുങ്ങിയ തെലങ്കാന സ്വദേശിക്ക് സഹായമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. റിയാദിലെ റെസ്റ്റോറന്റില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജമാല്‍ എന്ന യുവാവിനെ പണം വാങ്ങി ഏജന്റ് പറ്റിക്കുകയായിരുന്നു.
സൗദിയില്‍ രണ്ടര മാസത്തോളം കുടുങ്ങിയ ഇയാള്‍ക്കായി ബന്ധുക്കള്‍ സുഷമയ്ക്ക് കത്തെഴുതിയതോടെ ഇന്ത്യന്‍ എംബസി ഇടപെട്ട് നാട്ടില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: