തിരുവനന്തപുരം: ബിജെപിയെക്കുറിച്ച് ക്രിസ്തീയ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അടിസ്ഥാനപരമായ മാറ്റം വരണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
വഴുതക്കാട് കാര്‍മല്‍ സ്കൂളില്‍ നടക്കുന്ന കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ 31-ാമത് ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അസ്സംബ്ലി ഇന്ന് സമാപിക്കും.
ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയിട്ടും കേന്ദ്രസര്‍ക്കാരിനെ കുറിച്ച് ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. നിസ്സാര കാര്യങ്ങള്‍ക്കു പോലും പ്രധാനമന്ത്രിയെ കുറ്റം പറയുകയാണ്. മൂന്ന് വര്‍ഷം നീണ്ട ഭരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെആര്‍എല്‍സിസി പ്രസിഡന്റ് ഡോ. സൂസപാക്യം അധ്യക്ഷനായി. ഡോ. ജെയിംസ് ആനപറമ്പില്‍, ഫാ. സ്റ്റാന്‍ലി റോമന്‍ എന്നിവര്‍ സംസാരിച്ചു. ഷാജി ജോര്‍ജ് സ്വാഗതവും സ്മിതാ ബിജോയ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: