ജനവാസകേന്ദ്രത്തില്‍ പുലി ചത്ത നിലയില്‍

Saturday 13 January 2018 9:36 pm IST

കുമളി: ആനവിലാസത്ത് ജനവാസകേന്ദ്രത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. വില്ലേജ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കിണറ്റിലാണ് പുലിയെ ചത്തനിലയില്‍ തോട്ടം തൊഴിലാളികള്‍ കാണുന്നത്. 

വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പും പോലീസും എത്തി ഇന്നലെ വൈകിട്ട് ആറു മണിയോടെ ജഡം കിണറ്റില്‍ നിന്ന് പുറത്തെടുത്തു.  ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നാളെ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷമേ പുലിയുടെ മരണകാരണവും പ്രായവും വ്യക്തമാകുകയുള്ളുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരുമാസം മുമ്പ് പരിസരപ്രദേശത്ത് പുലിയിറങ്ങി വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.