ശബരിപാതയില്‍ നിന്ന് പിന്മാറരുത്: സംരക്ഷണ സമിതി

Sunday 14 January 2018 2:44 am IST

കോട്ടയം: കേന്ദ്ര ബജറ്റില്‍ പണം അനുവദിച്ച ശബരിപാതയുടെ നിര്‍മാണത്തിനായി തുക മുടക്കുന്നതില്‍ നിന്ന് സംസ്ഥാനം പിന്മാറരുതെന്ന് ശബരി റെയില്‍വേ സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 213 കോടി രൂപ അനുവദിച്ചു. മാര്‍ച്ച് കഴിയുന്നതോടെ ഫണ്ട് ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ തുക പാഴാകും. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമുണ്ടായ കമ്പനിയെ നോക്കുകുത്തിയാക്കിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പാതയ്ക്ക് വേണ്ടി കല്ലിട്ട ഭൂമി ഏറ്റെടുക്കണം. തുകയനുവദിച്ചപ്പോള്‍ ഇടുക്കി എംപി കേരളം മുഴുവന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഇത് തന്റെ നേട്ടമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും ഭാരവാഹികള്‍ ആരോപിച്ചു.  അങ്കമാലി മുതല്‍ അഴുത വരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സമരപരിപാടികള്‍ക്ക് സമിതി രൂപം നല്‍കിയതായി ഭാരവാഹികളായ ഒ.എസ്.അബ്ദുസമദ്, രാജന്‍ കാട്ടാപ്പിള്ളി, സി.ഇ.മൈതീന്‍ ഹാജി, നൗഷാദ് കൊച്ചുതമ്പി, മുഹമ്മദ് അസ്ലം എന്നിവര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.