കൊച്ചിയിലെ കവര്‍ച്ച; ഒരാള്‍ കൂടി പിടിയില്‍

Sunday 14 January 2018 8:54 am IST

കൊച്ചി: കൊച്ചിയില്‍ വീട്ടുകാരെ ബന്ദികളാക്കി വന്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. പ്രതികളെ സഹായിച്ച ഷെമീമിനെ ബംഗളൂരുവില്‍ നിന്നാണ് പോലീസ് പിടികൂടിയത്. അതിനിടെ ദല്‍ഹിയില്‍ അറസ്റ്റിലായ മൂന്നുപേരെയും കൊച്ചിയിലെത്തിച്ചു. ഇവരെ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

കവര്‍ച്ചയില്‍ പ്രതികളെ സഹായിച്ചയാളാണ് മുഖ്യപ്രതി നൂര്‍ഖാന്‍ എന്ന നസീര്‍ഖാന്റെ മരുമകനായ ഷെമീം. കവര്‍ച്ചയ്ക്ക് ശേഷം നൂര്‍ഖാന്റെ മൊബൈല്‍ ഫോണ്‍ ഷെമീമിന്റെ പക്കലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഡിസംബര്‍ 15നു പുലര്‍ച്ചെ എറണാകുളം പുല്ലേപ്പടിയിലും 16നു പുലര്‍ച്ചെ തൃപ്പൂണിത്തുറ എരൂരിലുമാണു കവര്‍ച്ച നടന്നത്. പുല്ലേപ്പടിയിലെ വീട്ടില്‍ വയോധികയെ ബന്ദിയാക്കി അഞ്ചു പവനും എരൂര്‍ എസ്എംപി കോളനി റോഡിലെ വീട്ടില്‍ ഗൃഹനാഥനെ തലയ്ക്കടിച്ചുവീഴ്ത്തിയും വീട്ടുകാരെ കെട്ടിയിട്ടും 54 പവനും 20,000 രൂപയുമാണു കവര്‍ന്നത്. ഇരു കവര്‍ച്ചയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു സംഘം തന്നെയെന്ന് അന്നുതന്നെ പൊലീസിനു സൂചന ലഭിച്ചിരുന്നു. ബംഗാളും ഉത്തരേന്ത്യയും കേന്ദ്രീകരിച്ചു നടത്തിയ ഒരു മാസത്തോളം നീണ്ട അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.